Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conquer The Market

Thrissur

വി​പ​ണി കീ​ഴ​ട​ക്കാ​ൻ വ​ര​വൂ​രി​ന്‍റെ ചെ​ങ്ങാ​ലി​ക്കോ​ട​ൻ വ​രു​ന്നു

എ​രു​മ​പ്പെ​ട്ടി: ഓ​ണ​വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി വ​ര​വൂ​രി​ന്‍റെ ചെ​ങ്ങാ​ലി​ക്കോ​ട​ൻ എ​ത്തി. വ​ര​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ലെ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കൊ​ച്ചു സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ പൂ​ർ​ണ​ത ന​ൽ​കി​ക്കൊ​ണ്ടാ​ണ് വി​ഷ​ര​ഹി​ത​മാ​യ നാ​ട​ൻ വാ​ഴ​ക്കു​ല​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ഷി​ഭൂ​മി ഒ​രു​ക്കി​യ​തു മു​ത​ൽ വി​ള​വെ​ടു​പ്പ് വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ചെ​ങ്ങാ​ലി​ക്കോ​ട​ന്‍റെ പൊ​ൻ​തി​ള​ക്ക​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്നു.

വ​ര​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​ബി. ക​ണ്ണ​ൻ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സി.​ആ​ർ. ഗീ​ത, വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ബേ​ബി ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ആ​ൽ​ഫ്രെ​ഡ്, സു​മ, ജെ​എ​ൽ​ജി സെ​ക്ര​ട്ട​റി ഫാ​ത്തി​മ, പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന, അം​ഗ​ങ്ങ​ളാ​യ ഗീ​ത, ന​ബീ​സ, ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ വി​മ​ല പ്ര​ഹ്ളാ​ദ​ൻ, ബി​സി​മാ​രാ​യ അ​മ്പി​ളി, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ആ​തി​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up